ന്യൂഡൽഹി: രാജ്യത്ത് 50 കോടി ഡോസ് വാക്സിൻ ഡോസുകൾ നൽകിയത് കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൗരന്മാർക്ക് എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Read Also: കോണ്‍ഗ്രസില്‍ വീണ്ടും തമ്മില്‍ തല്ല്, കെ.സുധാകരനെതിരെ എം.പിമാരുടെ പരാതിപ്രവാഹം
വെള്ളിയാഴ്ച്ചയാണ് 50 കോടി ഡോസ് വാക്‌സിൻ വിതരണം എന്ന നേട്ടം രാജ്യം കരസ്ഥമാക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് 18 മുതൽ 44 വയസിനിടയിലുള്ള 22,93,781 പേർക്ക് ആദ്യ ഡോസ് വാക്സിനുകളും 4,32,281 രണ്ടാം ഡോസ് വാക്സിനുകളും വെള്ളിയാഴ്ച്ച വിതരണം ചെയ്തു. 18 മുതൽ 44 വയസിനിടയിലുള്ള 17,23,20,394 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും ആകെ 1,12,56,317 പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം 50 കോടി വാക്സിൻ ഡോസ് പൂർത്തിയാക്കിയത് ചരിത്ര നേട്ടമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും അറിയിച്ചു.
Post Your Comments