ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായി രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം ജന്തര്‍ മന്തറിലെ പ്രതിഷേധ വേദിയിലെത്തി. ‘കര്‍ഷകരെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ നേതാക്കള്‍ സമര വേദിയിലെത്തിയത്.
Also Read: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ: അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ കർണാടക
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ പ്രതിപക്ഷ സംഘത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത് രാഹുല്‍ ഗാന്ധിയാണെങ്കില്‍ പിന്നെ എന്തിന് പങ്കെടുക്കണമെന്നാണ് ആം ആദ്മി നേതാവ് സുശീല്‍ കുമാര്‍ ചോദിച്ചത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
കര്‍ഷകരുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് ആശങ്കയുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ പ്രതികരിച്ചു. ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടും പ്രതിപക്ഷമാണ് തടസം നില്‍ക്കുന്നതെന്നും ഇത് ചിലയാളുകള്‍ക്ക് പതിവായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments