കാബൂള്‍ : തഖര്‍ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ 13 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും നിരവധി ഭീകരര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീകരരുടെ പക്കല്‍ നിന്നും കണ്ടെടുത്ത വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും സൈന്യം നശിപ്പിച്ചു. 38 ഗ്രനേഡുകളും 8 പീരങ്കി ഷെല്ലുകളും നിരവധി യുദ്ധോപകരണങ്ങളുമാണ് കണ്ടെത്തിയത്.
Read Also : മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇന്ന് ചോദ്യം ചെയ്യും
വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് ആക്രമണമുണ്ടായത്. രാജ്യത്ത് കാബൂളടക്കമുള്ള ജനവാസ കേന്ദ്രങ്ങളില്‍ പാകിസ്ഥാന്റെ പിന്തുണയോടെ നിരന്തരമായ ആക്രമണമാണ് താലിബാന്‍ നടത്തുന്നത്. ഇവ തടയാനുള്ള ശ്രമത്തിലാണ് അഫ്ഗാന്‍ സൈന്യം. അഫ്ഗാന്‍ നേതാക്കള്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന താലിബാന്‍ മുന്നറിയിപ്പിന് പിന്നാലെയാണ് വ്യോമസേനയുടെ തിരിച്ചടി.
കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രതിരോധ മന്ത്രിക്കെതിരെ താലിബാന്‍ വധശ്രമം നടത്തിയിരുന്നു. മന്ത്രിയുടെ വസതിക്ക് നേരെയാണ് ബോംബാക്രമണമുണ്ടായത്. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments