തുര്‍ക്‌മെനിസ്താൻ: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ രാജ്യത്തെ വിവിധ പ്രദേശങ്ങൾ കൈയ്യടക്കി താലിബാൻ. 20 വർഷങ്ങൾക്ക് മുമ്പ് താലിബാൻ വിരുദ്ധ ശക്തികേന്ദ്രമായിരുന്ന വടക്കൻ ബഡാക്ഷൻ പ്രവിശ്യ പോലുള്ള സ്ഥലങ്ങൾ ഉൾപ്പെടെ ഡസൻ കണക്കിന് ജില്ലകൾ ആണ് താലിബാൻ ഏറ്റെടുത്തത്. ഇറാന്‍, തുര്‍ക്ക്‌മെനിസ്താന്‍ എന്നീ രാജ്യങ്ങളുമായുള്ള പ്രധാന അതിര്‍ത്തി പ്രദേശങ്ങളും താലിബാന്‍ പിടിച്ചടക്കി.
പ്രശ്‍നങ്ങൾ ഉടലെടുത്തത് മുതൽ പതിനായിരക്കണക്കിന് ആളുകളാണ് ഇവിടം വിടുന്നത്. താലിബാന്റെ കൈയ്യിൽ അകപ്പെടുന്നതിലും നല്ലത് പാലായനം തന്നെയാണെന്ന് കരുതിയാണ് ഈ നാടുവിടൽ. ഇക്കഴിഞ്ഞ ആറാഴ്‌ച്ചകൊണ്ട് അഫ്ഗാനിലെ ഒരു പ്രവിശ്യയില്‍ മാത്രം താലിബാന്‍ ഭീകരര്‍ കൊന്നൊടുക്കിയത് 900 നിരപരാധികളെയാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നിരപരാധികളായ ആളുകളെയാണ് താലിബാൻ ഭീകരർ കൊലപ്പെടുത്തുന്നത്. അഫ്ഗാൻ നിരീക്ഷകർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 140 പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിലാണ്.
Also Read:5 വർഷം പഴക്കം ചെന്ന് പുഴുത്ത അരി കഴുകി ഉണക്കി കുട്ടികൾക്ക് നൽകാൻ നീക്കം: പിടികൂടിയത് 2000 ചാക്ക് അരി
നിരവധി അഫ്ഗാൻ നഗരങ്ങളിൽ അഫ്ഗാനിസ്ഥാൻ സൈന്യവും താലിബാനും തമ്മിൽ കനത്ത ഏറ്റുമുട്ടലുകൾ നടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28 ആക്രമണങ്ങളാണ് നടന്നത്. ലഷ്‌കർ ഗാഹിൽ അഫ്ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള പോരാട്ടത്തിൽ 40 സാധാരണക്കാർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണവും മരണങ്ങളും ഇവിടെ തുടർക്കഥയായി മാറുകയാണ്. സാധാരണക്കാരുടെ ചോരാപ്പുഴ കൊണ്ട് പ്രദേശങ്ങൾ നിറയുകയാണ്.
പൊലീസ് ഉദ്യോഗസ്ഥര്‍, ഗോത്ര നേതാക്കള്‍, പൊതുകാര്യ പ്രവര്‍ത്തകര്‍ എന്നിവരെയാണ് പ്രധാനമായും ഈ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത്. ഒപ്പം കുറച്ച് വിദ്യാഭ്യാസമുള്ളവരെയും. ഈയടുത്ത് രാജ്യത്തെ പ്രശസ്തനായ ഒരു ഹാസ്യകലാകാരനേയും ക്രൂരമായി വധിച്ചിരുന്നു. പ്രവിശ്യ തലസ്ഥാനമായ കാണ്ഡഹാര്‍ നഗരവും അവരുടെ കൈപ്പിടിയില്‍ ആണെന്നാണ് റിപ്പോർട്ട്. ഗ്രാമീണമേഖലകള്‍ ആദ്യം കീഴടക്കിയ ശേഷം തൊട്ടടുത്ത പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും നീങ്ങുക എന്ന തന്ത്രമാണ് താലിബാന്‍ പയറ്റുന്നത്. ഇങ്ങനെ ഓരോന്നായി കീഴടക്കി രാജ്യം തന്നെ കൈപ്പിടിയിലാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
തെക്കൻ ഹെൽമണ്ട് പ്രവിശ്യയിലെ നഗരത്തിൽ പോരാട്ടം രൂക്ഷമായതിനാൽ അഫ്ഗാൻ സൈന്യം താലിബാനെതിരെ പോരാടി. തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള ജനസംഖ്യയുള്ള നഗരങ്ങളിലും കേന്ദ്രങ്ങളിലും താലിബാൻ ആക്രമണം വർദ്ധിക്കുകയാണ്. രാജ്യത്ത് വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ താലിബാനെ സമ്മർദ്ദത്തിലാക്കാൻ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര സമൂഹത്തോടും അഗ്‌ഫാണ് അഭ്യർത്ഥിച്ചു.
Post Your Comments