COVID 19Latest NewsKeralaNews

80 ലക്ഷം ലോട്ടറി അടിച്ചിട്ടും കടം തീർന്നില്ല : സാമ്പത്തിക ബാധ്യതയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി

അരീപ്പറമ്പ് : സാമ്പത്തിക ബാധ്യതയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. അരീപ്പറമ്പ് സ്വദേശി സൗമ്യയാണ് മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയത്. ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് ഇവർ മീനച്ചിലാറ്റിൽ ചാടിയതെന്നാണ് കരുതുന്നത്.

Read Also : മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ നിയമഭേദ​ഗതിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍ 

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സൗമ്യ. ചൊവ്വാഴ്ച ജോലി കഴിഞ്ഞും സൗമ്യ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ മീനച്ചിലാറ്റിന് സമീപം സൗമ്യയുടെ ബാഗും സ്കൂട്ടറും കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആത്മഹത്യാ കുറിപ്പും മൃതദേഹവും കണ്ടെത്തിയത്.

സൗമ്യയുടെ ഭർത്താവ് സുമേഷിന് നേരത്തെ 80 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് ഇവർ പുതിയ വീട് വാങ്ങി. പിന്നീട് 15 ലക്ഷത്തോളം രൂപ കടബാധ്യത ഉണ്ടായതായി സൗമ്യയുടെ വീട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button