ലണ്ടന്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവ്. പുതുക്കിയ ഇളവുകള്‍ ഓഗസ്റ്റ് 8 മുതല്‍ പ്രാബല്യത്തില്‍ വരും. ചുവപ്പ് പട്ടികയില്‍ നിന്നും മാറിയ ഇന്ത്യ നിലവില്‍ ആംബര്‍ ലിസ്റ്റിലാണ് ഉള്ളത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ലെന്നതാണ് പുതുക്കിയ നിയന്ത്രണങ്ങള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയ്ക്ക് പുറമേ, ബഹ്‌റൈന്‍, ജോര്‍ജിയ, മെക്‌സിക്കോ, യുഎഇ, ഖത്തര്‍, എന്നീ രാജ്യങ്ങളാണ് ചുവപ്പില്‍ നിന്നും ‘ആമ്പര്‍’ പട്ടികയിലേക്ക് മാറിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനിമുതല്‍ യുകെയിലെത്തിയാല്‍ തങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കും. അഞ്ച് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റീന്‍ അവസാനിക്കും.
കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗം ദക്ഷിണേഷ്യന്‍ രാജ്യത്ത് പിടിമുറുക്കിയ പശ്ചാത്തലത്തിലായിരുന്നു യുകെ സര്‍ക്കാര്‍ ഇന്ത്യയെ ഏപ്രിലില്‍ ‘ചുവപ്പ്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ‘റെഡ്’ ലിസ്റ്റ് യാത്രകള്‍ തടയുകയും മടങ്ങിവരുന്ന ബ്രിട്ടീഷ് നിവാസികള്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.
Post Your Comments