Latest NewsNewsInternational

അഫ്ഗാൻ സർക്കാരിലെ ഉന്നതർക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകും: ഭീഷണിയുമായി താലിബാൻ

കാബൂൾ: അഫ്ഗാൻ സർക്കാരിലെ ഉന്നതർക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന ഭീഷണിയുമായി താലിബാൻ. അഫ്ഗാൻ പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദിക്കെതിരെ വധശ്രമം നടന്നതിന് പിന്നാലെയാണ് താലിബാന്റെ ഭീഷണി. കഴിഞ്ഞ ദിവസമാണ് അഫ്ഗാൻ പ്രതിരോധ മന്ത്രിക്കെതിരെ ആക്രമണം ഉണ്ടായത്.

Read Also: വഴുതനയും റെഡ് ചില്ലിയും പ്രധാനി, നാടൻ ഭക്ഷണപദാർത്ഥത്തിന്റെ ഫ്ലേവറിൽ പുതിയ കോണ്ടം വരുന്നു: പുത്തൻ വഴി തുറന്ന് കമ്പനി

അഫ്ഗാൻ സുരക്ഷാ സേനയും താലിബാനുമായുള്ള യുദ്ധം രാജ്യതലസ്ഥാനമായ കാബൂളിലേക്കും എത്തിച്ചേർന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾക്കും ബോംബിടാനും ഉത്തരവിടുന്ന കാബൂൾ ഭരണകൂടത്തിന്റെ നേതാക്കൾക്കുള്ള തിരിച്ചടിയുടെ തുടക്കമാണിതെന്നാണ് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചത്.

കാബൂളിന്റെ മധ്യഭാഗത്തായാണ് ആദ്യ ബോംബ് വീണത്. പിന്നീട് ,രണ്ടു മണിക്കൂറുകൾക്കു ശേഷം മറ്റൊരു വലിയ സ്ഫോടനവും പിന്നാലെ ചെറുസ്ഫോടനങ്ങളും നടന്നു. തുടർന്ന് വെടിവെപ്പുമുണ്ടായി. യു.എസ്. മിഷൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ എംബസികൾ പ്രവർത്തിക്കുന്ന അതീവസുരക്ഷാമേഖലയായ ഗ്രീൻ സോണിനു സമീപമായിരുന്നു ഈ ആക്രമണങ്ങളെല്ലാം നടന്നത്. ബിസ്മില്ല മുഹമ്മദി സുരക്ഷിതനാണെന്നും അക്രമികളെ അഫ്ഗാൻ സൈന്യം തുരത്തിയതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം.

Read Also: അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ഗര്‍ഭം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചു: നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ് പതിനാറുകാരി

shortlink

Related Articles

Post Your Comments

Related Articles


Back to top button