Latest NewsNewsIndia

ആര്‍ബി ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നു: ചാരക്കേസ് ഗൂഡാലോചനയിൽ നമ്പി നാരായണന്റെ മൊഴി

കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയിൽ പ്രതികൾക്കെതിരെ നമ്പി നാരായണൻ. കേസില്‍ സിബിഐ സമർപ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് നമ്പി നാരായണന്റേതടക്കമുള്ള മൊഴികൾ സി ബി ഐ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള ഹൈക്കോടതിയിലാണ് സി ബി ഐ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കെതിരെയാണ് സത്യവാങ്മൂലം.

Also Read:ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിൽ

തനിക്കെതിരെ ആര്‍ബി ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്നാണ് സത്യവാങ്മൂലത്തിലെ നമ്പി നാരായണന്റെ മൊഴി. ബന്ധുവിന് വിഎസ്‌എസ്സിയില്‍ നിയമനത്തിനായി തന്നെ ആർ ബി ശ്രീകുമാർ സമീപിച്ചിരുന്നു. എന്നാൽ താന്‍ ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് നമ്പി നാരായണൻ പറയുന്നു.

തുടർന്ന് ആര്‍ബി ശ്രീകുമാര്‍ തന്റെ ഓഫീസിലെത്തി അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയതായും സി ബി ഐ സമർപ്പിച്ച സത്യവാങ് മൂലത്തിലെ നമ്പി നാരായണന്റെ മൊഴിയിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button