KeralaLatest NewsNews

കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം കൊണ്ടുവന്നത് ആയങ്കിക്ക് വേണ്ടി: സൂഫിയാന്റെ മൊഴി

 

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയാണെന്ന് സൂഫിയാന്‍. അര്‍ജുന്‍ തന്നെയും കൂട്ടരെയും നിരന്തരമായി ആക്രമിക്കുന്നുവെന്നും കസ്റ്റംസ് ചോദ്യം ചെയ്യലില്‍ സൂഫിയാന്‍ പറഞ്ഞു.

Read Also : കേരളത്തെ ഞെട്ടിച്ച മാനാം കുറ്റി കൊലപാതകം ‘പാലപൂത്ത രാവിൽ’ എന്ന പേരിൽ സിനിമയാകുന്നു: ചിത്രീകരണം പൂർത്തിയായി

ഇന്നലെ ആരംഭിച്ച കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ച വരെ തുടരും.
സ്വര്‍ണ്ണക്കടത്തുകാരെ ആക്രമിച്ച് അര്‍ജുന്‍ സ്വര്‍ണ്ണം തട്ടിയിരുന്നു എന്നും സുഫിയാന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. തന്റെ സ്വര്‍ണം അല്ല അപകടം നടന്ന ദിവസം പിടികൂടിയതെന്നും മുന്‍പ് സ്വര്‍ണ്ണം കടത്തിയപ്പോള്‍ കസ്റ്റംസ് പിടികൂടിയിട്ടുണ്ട് എന്നും സുഫിയാന്‍ പറഞ്ഞു.
അതേസമയം കൊടുവള്ളി സ്വദേശിയായ സുഫിയാന് വേണ്ടിയാണ് സ്വര്‍ണമെത്തിയത് എന്ന നിഗമനത്തിലായിരുന്നു കസ്റ്റംസും പൊലീസും. പൊലീസുമായി സഹകരിച്ചാണ് കസ്റ്റംസ് അന്വേഷണം നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button