Latest NewsNewsIndia

മൈതാനത്ത്​ രാമപ്രതിമ നിര്‍മ്മിക്കാനൊരുങ്ങി ബി.ജെ.പി: ജനങ്ങളെ ഭിന്നിപ്പിക്കാനാണ്​ ബി.ജെ.പിയുടെ ശ്രമമെന്ന് എന്‍.സി.പി

അതേസമയം തീരുമാനത്തെ എതിര്‍ത്ത്​ എന്‍.സി.പി രംഗത്തെത്തിയിട്ടുണ്ട്​. ജനങ്ങളെ ഭിന്നിപ്പിക്കാനാണ്​ ബി.ജെ.പി ശ്രമമെന്ന്​ മുന്‍ മേയറും എന്‍.സി.പി നേതാവുമായ പ്രശാന്ത്​ ജഗ്​ദാപ്​ പറഞ്ഞു.

പൂണെ: മൈതാനത്ത്​ രാമപ്രതിമ നിര്‍മ്മിക്കാനൊരുങ്ങി ബി.ജെ.പി. പാര്‍ട്ടി ഭരിക്കുന്ന പൂണെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരാണ്​ പ്രതിമ നിര്‍മ്മിക്കാനുള്ള തീരുമാനമെടുത്തത്​. നീക്കത്തിനെതിരെ എന്‍.സി.പി രംഗത്തെത്തി. പൂണെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ്​ കമ്മിറ്റിയാണ്​ ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്​. കൗണ്‍സിലര്‍ വര്‍ഷ താപ്​കിറാണ്​ പ്രമേയം അവതരിപ്പിച്ചത്​. രണ്ട്​ കോടി ചെലവിലാകും രാമപ്രതിമ സ്ഥാപിക്കുകയെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്​തമാക്കിയിട്ടുണ്ട്​.

Read Also: ലഡാക്ക് സംഘർഷം: ഇന്ത്യ-ചൈന ഉന്നതല ചർച്ച പൂർത്തിയായി

‘അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം നടക്കുന്നതിന്‍റെ പശ്​ചാത്തലത്തിലാണ്​ പൂണെയിലും പ്രതിമ സ്ഥാപിക്കുന്നത്​. രാമന്‍റെ മൂല്യങ്ങള്‍ ജനങ്ങളിലേക്ക്​ എത്തിക്കാന്‍ ഇത്​ സഹായകമാവും’-​ ബി.ജെ.പി പറഞ്ഞു. അതേസമയം തീരുമാനത്തെ എതിര്‍ത്ത്​ എന്‍.സി.പി രംഗത്തെത്തിയിട്ടുണ്ട്​. ജനങ്ങളെ ഭിന്നിപ്പിക്കാനാണ്​ ബി.ജെ.പി ശ്രമമെന്ന്​ മുന്‍ മേയറും എന്‍.സി.പി നേതാവുമായ പ്രശാന്ത്​ ജഗ്​ദാപ്​ പറഞ്ഞു. ‘കോവിഡില്‍ നിരവധി വികസന പദ്ധതികള്‍ മുടങ്ങി കിടക്കുമ്പോഴാണ്​ രാമപ്രതിമക്കായി പണം മുടക്കുന്നത്​. കഴിഞ്ഞ നാലര വര്‍ഷവും കോര്‍പ്പറേഷന്‍ ഭരിച്ച പാര്‍ട്ടി ഒരു വികസനപ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല’- അ​ദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button