
റിയാദ്: നാട്ടിലേയ്ക്ക് വരാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു. എറണാകുളം പറവൂര്‍ കടപ്പള്ളിപ്പറമ്പില്‍ അഷറഫ് അബൂബക്കര്‍ (55) ആണ് മരിച്ചത്. 29 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ദമ്മാം കേന്ദ്രമായ ഒരു ട്രേഡിങ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മകളുടെ വിവാഹത്തിന് ഈ മാസം അവസാനം നാട്ടിലേയ്ക്ക് വരാനിരിക്കുകയായിരുന്നു അഷ്‌റഫ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Read Also : ‘ആര്‍ത്തവകാലം സര്‍ക്കാര്‍ തണലില്‍’ പദ്ധതിക്ക് തുടക്കം, സ്‌കൂളില്‍ നിന്ന് സൗജന്യമായി പാഡുകള്‍ : ഇന്ത്യയില്‍ …
ദിവസങ്ങളായി ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ ഗ്യാസ് ട്രബിളാണ് എന്ന് കരുതി ആശുപത്രിയില്‍ പോകുന്നത് അവഗണിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കുഴഞ്ഞുവീണ അഷറഫിനെ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അല്‍ മുവാസാത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു.
Post Your Comments