
കാബൂൾ : താലിബാൻ ഭീകരർക്കും പാകിസ്ഥാൻ ഭരണകൂടത്തിനും എതിരെ അഫ്ഗാനിസ്ഥാനിൽ വ്യാപക പ്രതിഷേധം. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അല്ലാഹു പാകിസ്താന്റെ സ്വത്തല്ലെന്നും ഭീകരർ മരിച്ചു വീഴട്ടെയെന്നും അമറുള്ള സലേ ട്വിറ്ററിൽ വ്യക്തമാക്കി.
പാകിസ്ഥാൻ പിന്തുണയോടെയുള്ള താലിബാൻ ഭീകരരുടെ ആക്രമണങ്ങൾക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും പ്രതിഷേധത്തിൽ പങ്കുചേർന്നു. അല്ലാഹു അക്ബർ വിളിച്ചാണ് അമറുള്ള സലെയുടെ നേതൃത്വത്തിൽ പാകിസ്താനും താലിബാനുമെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ അല്ലാഹു പാകിസ്താന്റെ സ്വത്തല്ലെന്നും അമറുള്ള സലേ വ്യക്തമാക്കി.
Post Your Comments