KeralaLatest NewsNews

‘കേരളം ഇപ്പോൾ ഒരു ഫൈൻ സ്റ്റേറ്റ് ആയി മാറി’: സർക്കാർ ഉത്തരവിനെതിരെ വി ഡി സതീശൻ

നിർദ്ദേശങ്ങളിൽ ആകെ അവ്യക്തതയാണെന്നും ഇത് പൊലീസുകാർക്ക് ഫൈൻ അടിക്കാനുള്ള നിർദ്ദേശമാണെന്നും സതീശൻ കുറ്റപ്പെടുത്തി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങൾ നിയമസഭയിൽ ചോദ്യം ചെയ്ത് പ്രതിപക്ഷം. കടകളിൽ പ്രവേശിക്കാനും സാധനം വാങ്ങാനും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ, ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണം എന്നാണ് സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശം. ഇന്നലെ നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇത്രയും കാര്യങ്ങൾ അഭികാമ്യം എന്നാണ് പറഞ്ഞതെങ്കിലും ഉത്തരവ് വന്നപ്പോൾ നിർദ്ദേശമായി ഇതിനെതിരായണ് പ്രതിപക്ഷം രംഗത്തെത്തിയത്.

42.1% മാത്രമാണ് ഒന്നാം ഡോസ് എടുത്തതെന്നും വളരെ അപ്രായോഗിക നിർദ്ദേശമാണ് ഇതെന്നും വി ഡി സതീശൻ സഭയിൽ കുറ്റപ്പെടുത്തി. നിർദ്ദേശങ്ങളിൽ ആകെ അവ്യക്തതയാണെന്നും ഇത് പൊലീസുകാർക്ക് ഫൈൻ അടിക്കാനുള്ള നിർദ്ദേശമാണെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളം ഒരു ഫൈൻ സ്റ്റേറ്റ് ആയി മാറി
എന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ദേഹാസ്വാസ്ഥ്യം: മന്ത്രി വിഎൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അതേസമയം, പൊതു പ്രാധാന്യമെന്ന നിലയിലാണ് നിയമസഭയിലെ പ്രസ്താവനയെന്നും ഉത്തരവും പ്രസ്താവനയും തമ്മിൽ വൈരുദ്ധ്യങ്ങളില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ന്യായീകരിച്ചു. ഉത്തരവിൽ പ്രായോഗിക നിർദ്ദേശങ്ങൾ മാത്രമാണ്. ഉത്തരവിൽ ഉറച്ച് നിൽക്കുകയാണെന്നും മാറ്റില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button