തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനെ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ ഐ.സി.യുവിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
മന്ത്രിയുടെ രക്തസമ്മർദ്ദം കൂടിയതാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Post Your Comments