ഡൽഹി: ഒളിമ്പിക്സ് സെമിയിൽ തോറ്റത്തിന്റെ പേരിൽ ഇന്ത്യൻ വനിതാ ഹോക്കി താരത്തിന്റെ കുടുംബത്തിനു നേരെ ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഇന്ത്യൻ ഹോക്കി താരം വന്ദന കടാരിയയുടെ കുടുംബത്തിനു നേരെയാണ് ടീമിന്റെ പരാജയത്തെ തുടർന്ന് ജാതി അധിക്ഷേപമുണ്ടായത്.
ഒളിമ്പിക്സ് സെമിയിൽ അർജന്റീനയ്ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടതിനെ തുടർന്ന് കുറച്ചുപേർ വന്ദനയുടെ വീടിന് മുന്നിൽ പടക്കം പൊട്ടിക്കുകയും കുടുംബത്തെ അവഹേളിക്കുകയും ചെയ്തു എന്നും സെമിയിൽ ഇന്ത്യ തോറ്റത് ടീമിൽ ദളിത് കളിക്കാർ ഉണ്ടായിരുന്നതിനാലാണെന്ന് ആക്ഷേപിച്ച് ജാതി അധിക്ഷേപം ചെയ്തു എന്നും വന്ദനയുടെ സഹോദരൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സമീപവാസികളായ ഏതാനും യുവാക്കളാണ് വന്ദനയുടെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും തോൽവി ആഘോഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിജയപാൽ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റുള്ളവരെ പിടികൂടുന്നതിനായി അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
Post Your Comments