ടോക്കിയോ: ഗുസ്‌തി മത്സരത്തിനിടെ എതിരാളി കയ്യിൽ കടിച്ചിട്ടും ആത്മധൈര്യം കൈവിടാതെയാണ് ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലിലേക്ക് നടന്നു നീങ്ങിയത്. കസഖ് താരം നൂറിസ്‍ലാം സനായേവാണ് അവസാന നിമിഷം രവികുമാറിന്‍റെ കയ്യില്‍ കടിച്ചത്. രവികുമാര്‍ റഫറിയോട് അപ്പീല്‍ ചെയ്യുകയും ചെയ്തു.
Also Read:മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
എന്നാൽ കടിച്ചിട്ടും പിടിച്ചു നിന്ന ഗുസ്തി താരത്തിന് വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിസ്‌മയ തിരിച്ചുവരവിനൊടുവിലാണ് പുരുഷന്‍മാരുടെ 57 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ രവി കുമാര്‍ ദഹിയ ഫൈനലിലെത്തിയത്.
ടോക്കിയോ ഒളിംപിക്‌സില്‍ നാലാം മെഡലാണ് ഇന്ത്യ രവി കുമാര്‍ ദഹിയയിലൂടെ ഉറപ്പിച്ചത്. ഒളിംപിക്‌സ് ഗുസ്‌തി ഫൈനലിലെത്തുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് രവി കുമാര്‍ ദഹിയ.
Post Your Comments