IndiaNewsInternational

സൗദിയിലെ മാളുകളിൽ സ്വദേശിവൽക്കരണം മുറുകുന്നു

സൗദി: മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക്​ മാത്രം പരിമിതപ്പെടുത്താൻ സൗദി ഗവൺമെന്റിന്റെ തീരുമാനം. ഇന്ന് മുതലാണ് നിയമം പ്രാബല്യത്തിലായത്. ഇതോടെ മാളുകളിലേയും അതി​ന്‍റെ മാനേജ്​മെന്‍റ്​ ഓഫീസുകളിലേയും പരിമിതമായ ചില ജോലികളൊഴികെ എല്ലാ ജോലികളും സ്വദേശികള്‍ക്ക്​ മാത്രമായിരിക്കും.

Also Read:വിദ്യാകിരണം പദ്ധതി: ചീഫ് മിനിസ്റ്റേഴ്‌സ് എഡ്യൂക്കേഷണൽ എംപവർമെന്റ് ഫണ്ട് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

രാജ്യത്ത് സ്വദേശികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനുള്ള മന്ത്രാലയത്തിന്‍റെ പദ്ധതികളുടെ തുടര്‍ച്ചയായാണ്​ മാളുകളിലെ ജോലികള്‍ സ്വദേശിവത്​കരിക്കാനുള്ള തീരുമാനം. 51,000 തൊഴിലവസരങ്ങളാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button