ന്യൂഡൽഹി: യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ യുകെയിലേക്കുള്ള വിമാന യാത്രാനിരക്ക് കുത്തനെ ഉയർന്നു. ഓഗസ്റ്റ് എട്ടിനു ശേഷം യുകെയിലെത്തുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ ഒഴിവാക്കിയതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്ക് വർധിച്ചത്. ഓഗസ്റ്റ് ഒമ്പതിനുള്ള ഡൽഹി-ലണ്ടൻ വിമാന ടിക്കറ്റിന് 97,943 രൂപ മുതലാണ് വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നത്.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് ഇളവുകൾ അനുവദിക്കുകയെന്ന് ഡൽഹിയിലെ യുകെ ഹൈകമ്മീഷൻ അറിയിച്ചു. ഇവർക്ക് വീട്ടിലോ സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലത്തോ 10 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്നാണ് നിർദ്ദേശം. ഓഗസ്റ്റ് എട്ടു മുതലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വിമാന യാത്രക്ക് മൂന്നുദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തണം. യുകെയിലെത്തിയാലും കോവിഡ് പരിശോധന നിർബന്ധമാണ്.
Read Also: വിദേശ മാർക്കറ്റുകൾ കീഴടക്കി ഇന്ത്യൻ പോത്തിറച്ചി: കോവിഡ് കാലത്തും കയറ്റുമതിയിൽ വലിയ വർധന
Post Your Comments