ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നിബന്ധനകളോടുകൂടി ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും പ്രവർത്തിപ്പിക്കുന്നതിന് അനുമതി. ജില്ലാ കളക്ടർ എ അലക്‌സാണ്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ ഹൗസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളുവെന്നാണ് നിർദ്ദേശം.
Read Also: ഓർമ്മ നഷ്ടപ്പെട്ട യുവതി ബര്‍ദുബൈയില്‍ ബന്ധുക്കളില്ലാതെ അലയുന്നു: തിരിച്ചറിയുന്നവർ ബന്ധപ്പെടുക
ഹൗസ് ബോട്ടുകളിൽ /ശിക്കാര വളളങ്ങളിൽ എത്തുന്ന സഞ്ചാരികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്‌സിൻ ഒരു ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്. എല്ലാ ദിവസവും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഹൗസ് ബോട്ടുകൾ / ശിക്കാര വള്ളങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഇതിലേയ്ക്കായി യൂസർ ഫീ ഒരു ഹൗസ് ബോട്ടിന് ഒരു ദിവസം 100 രൂപയും ഒരു ശിക്കാര വള്ളത്തിന് 20 രൂപയും ഡി.ടി.പി.സിയ്ക്ക് നൽകണം.
പുന്നമട ഫിനിഷിംഗ് പോയിന്റ്, പള്ളാത്തുരുത്തി ഹൗസ് ബോട്ട് ടെർമിനൽ എന്നിവിടങ്ങളിൽ നിന്നു മാത്രം ബോർഡിംഗ് പാസുകൾ ഡി.ടി.പി.സി മുഖേന വിതരണം ചെയ്യേണ്ടതാണെന്നാണ് കളക്ടറുടെ നിർദ്ദേശം. എല്ലാ മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ബോർഡിംഗ് പാസുകൾ അനുവദിക്കാൻ പാടുള്ളുവെന്നും യാത്രയ്ക്കുള്ള ബോർഡിംഗ് പാസില്ലാതെ യാതൊരു കാരണവശാലും ഹൗസ്‌ബോട്ടുകൾ സർവ്വീസ് നടത്തുവാൻ പാടുള്ളതല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ 50 ശതമാനം ജീവനക്കാരെ ഡി.ടി.പി സിയും 50 ശതമാനം ജീവനക്കാരെ ഹൗസ് ബോട്ടുകളുടെ സംഘടനകളും ചേർന്നാണ് ഏർപ്പെടുത്തേണ്ടത്.
Read Also: അവര്‍ മരിച്ചതല്ല നിങ്ങളുടെ കഴിവുകേട് അവരെ കൊന്നതാണ്: കെ സുധാകരന്‍
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 005 ദുരന്തനിവാരണ നിയമം, 2021 ലെ സാംക്രമിക രോഗങ്ങൾ നിയമം എന്നിവ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
Post Your Comments