കൊച്ചി: പെട്രോനെറ്റ് എല്‍.എന്‍.ജി സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന പരിഗണന നല്‍കി പുതുവൈപ്പില്‍ സി.എന്‍.ജി പമ്പുകള്‍ സ്ഥാപിക്കുന്നത് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് കമ്പനിയുടെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പ്രദേശത്ത് സര്‍വ്വേ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Also Read: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ബുധനാഴ്ച്ച രജിസ്റ്റർ ചെയ്തത് ഏഴായിരത്തിലധികം കേസുകൾ
‘ഈ സാമ്പത്തിക വര്‍ഷം പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ്, മറൈന്‍ െ്രെഡവ് എന്നിവിടങ്ങളില്‍ സി.എന്‍.ജി സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെറുകിടവന്‍കിട വ്യവസായങ്ങള്‍ക്ക് പ്രകൃതി വാതകം ലഭ്യമാകുന്നതോടെ ഇന്ധന ചെലവ് വളരെയധികം ലാഭിക്കാനാകുമെന്നത് വ്യവസായ വികസനത്തിന് മുതല്‍ക്കൂട്ടാകും’ – മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി-കൂറ്റനാട്-ബാംഗ്ലൂര്‍-മംഗ്ലൂര്‍ ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി രണ്ട് ഘട്ടങ്ങളായി സംസ്ഥാനത്ത് നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്റെ വ്യാവസായിക കുതിപ്പിന് ഉത്തേജനം നല്‍കാനായെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്ധനം വിതരണം ചെയ്യാനാകുമെന്ന് പറഞ്ഞ അദ്ദേഹം പൈപ്പ് ലൈന്‍ ശൃംഖല സ്ഥാപിക്കേണ്ട ചുമതല ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് െ്രെപവറ്റ് ലിമിറ്റഡിനാണെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments