എറണാകുളം : ലൈസൻസ് ഇല്ലാത്ത ആയുര്‍വേദ മരുന്നുകള്‍ വില്പനയ്ക്കായി നിര്‍മിച്ചതിന് അമ്മാസ് ആര്യവൈദ്യശാല എന്ന സ്ഥാപനത്തിനെതിരെ കേസ്. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗമാണ് കേസെടുത്തത്.
സ്ഥാപനത്തിന് നേരെ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആയുര്‍വേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്നും ലൈസന്‍സില്ലാതെ നിര്‍മിച്ച ആയുര്‍വേദ മരുന്നുകളും, പാക്കിങ് മെറ്റിരിയലുകളും അനുബന്ധ വസ്തുക്കളും കണ്ടെത്തുകയും കേസ് എടുക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ആയുര്‍വേദ ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍മാരായ ഡോ. അദീഷ് സുന്ദര്‍ എസ് ആര്‍, ഡോ ശ്രീജന്‍ എസ് ഡി എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Post Your Comments