Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsLife StyleHealth & Fitness

ജോലി ഉറക്കം: പ്രതിഫലം ലക്ഷങ്ങൾ: വിചിത്രമായ തൊഴിലവസരങ്ങൾ ഇതാണ്

ഉറങ്ങുന്നതിന് പ്രതിഫലമോ? അതും ലക്ഷങ്ങള്‍! അത്ഭുതപ്പെടേണ്ട. അത്തരത്തിൽ വിചിത്രമായ പല ജോലികളും ലോകത്ത് നടക്കുന്നുണ്ട്. അതിനെല്ലാം അഭിരുചിയുള്ളവരെ ആവശ്യക്കാര്‍ തെരഞ്ഞെടുത്ത് നല്ല ശമ്പളവും കൊടുത്ത് ജോലിക്കെടുക്കുന്നുമുണ്ട്. അത്തരത്തില്‍ ഒറ്റനോട്ടത്തില്‍ ‘വിചിത്രം’ എന്ന് തോന്നുന്ന ചില തൊഴിലവസരങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

സുഖകരമായ അന്തരീക്ഷത്തില്‍ നല്ലൊരു കിടക്കയില്‍ കിടന്ന് മതിയാവോളം ഉറങ്ങാന്‍ ഇഷ്ടമുള്ളവര്‍ക്ക് അതും ജോലിയാക്കാം. കിടക്ക നിര്‍മ്മാതാക്കളായ കമ്പനികളാണ് ഇത്തരം ജോലി വാഗ്ദാനം ചെയ്യുന്നത്. എത്ര നേരം, എത്ര സുഖകരമായാണ് ഉറങ്ങുന്നത് എന്നതിന് അനുസരിച്ച് കിടക്കയുടെ ഗുണമേന്മ നിശ്ചയിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി പല കമ്പനികളും ജോലിക്കാർക്ക് ലക്ഷങ്ങൾ വരെയാണ് ശമ്പളമായി നൽകുന്നത്.

മറ്റൊന്ന് മണം പിടിക്കുന്നതിന് പ്രാധാന്യമുള്ള ഒരു ജോലിയാണ്. ഡിയോഡ്രന്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളാണ് ഇത്തരക്കാര്‍ക്ക് ജോലി കൊടുക്കുന്നത്. പുതുതായി ഉത്പാദിപ്പിക്കുന്ന ഡിയോഡ്രന്റുകള്‍ പലരിലും പ്രയോഗിച്ച ശേഷം അതിന്റെ ഗുണമേന്മയും വാസനയുടെ ദൈര്‍ഘ്യവും വിലയിരുത്താനാണ് ഇത്തരക്കാരെ ആവശ്യമായി വരുന്നതത്രേ.

Read Also  :  വീണ്ടും ഇരുപതിനായിരത്തിന് മുകളിൽ രോഗികൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

വാടകയ്ക്ക് കെട്ടിപ്പിടിക്കാനും വാരിപ്പുണരാനും ഒരാള്‍. അതും ഏജന്‍സികള്‍ മുഖാന്തരം നടത്തുന്ന ഒരു ജോലി തന്നെ. പല വിദേശരാജ്യങ്ങളിലും ഇങ്ങനെ വാടകയ്ക്ക് കെട്ടിപ്പിടിക്കാന്‍ ആളുകളും ലഭ്യമാണ് അവര്‍ക്ക് ആവശ്യക്കാരുമുണ്ട് എന്നതാണ് ശ്രദ്ധേയം.

മറ്റൊന്ന് അതിമനോഹരമായ കൈകളും കാലുകള്‍ എന്നിവർക്കുള്ള തൊഴിലവസരമാണ് ‘ബോഡി പാര്‍ട്ട്’ മോഡലിംഗ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന മോഡലിംഗ് രംഗത്ത് വളരെയധികം ഡിമാന്‍ഡുള്ള ഒരു ഭാഗമാണ് ‘ബോഡി പാര്‍ട്ട്’ മോഡലിംഗ്. ശരീരത്തിന്റെ ഏതെങ്കിലും പ്രത്യേക അവയവം മാത്രമാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത് എന്ന് മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button