ദില്ലി: ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ. ബെംഗ്ലൂരുവില്‍ നിന്ന് മൂന്ന് പേരും ജമ്മുവില്‍ നിന്ന് രണ്ട് പേരുമാണ് അറസ്റ്റിലായത്. ദീപ്തി മര്‍ല, മുഹമ്മദ് അമര്‍, എസ് മഥേഷ് എന്നിവരാണ് ബംഗ്ലൂരുവില്‍ അറസ്റ്റിലായത്. ഹമ്മീദ്, ഹസ്സന് എന്നിവരെ ജമ്മുവില്‍ നിന്നും അറസ്റ്റ് ചെയ്തു.
Also Read:അഞ്ചു യുവാക്കള്‍ വേട്ടനായ്ക്കളോടൊപ്പം, കൈയ്യിൽ ആയുധങ്ങളും: ദൃശ്യങ്ങൾ പുറത്ത്
കര്‍ണാടക മുന്‍ എംഎല്‍എ ഇദ്ദീനബ്ബയുടെ വസതിയിലും
മംഗ്ലളൂരു അടക്കം രാജ്യത്തെ വിവിധയിടങ്ങളിലും എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇവരില്‍ നിന്നും ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, കേരളത്തിലേക്ക് ആയുധങ്ങൾ കടത്തിയിട്ടുണ്ടെന്നുള്ള കേന്ദ്ര ഇന്റാലിജെൻസ് റിപ്പോർട്ടിനെ കേരളം മുഖവിലയ്ക്കെടുത്തിട്ടില്ല. തെളിവുകളടക്കം നിരത്തിയിട്ടും യാതൊരു നടപടികൾക്കും സർക്കാർ തയ്യാറായിട്ടില്ല.
Post Your Comments