KeralaLatest NewsNews

കൂടുതൽ കുട്ടികളുള്ളവർക്ക് ധനസഹായം: പാലാ രൂപതയുടെ സര്‍ക്കുലറിന് പിന്തുണ നൽകി മാണി സി കാപ്പന്‍

കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് ഒറ്റപ്പെടലിൽ നിന്നും രക്ഷ നേടാനാവും

കോട്ടയം : പാലാ രൂപത പ്രഖ്യാപിച്ച കുടുംബക്ഷേമ സര്‍ക്കുലറിന് പിന്തുണയുമായി മാണി സി കാപ്പന്‍ എംഎല്‍എ. രൂപതയുടെ കരുതൽ സ്വാഗതാർഹമാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് ഒറ്റപ്പെടലിൽ നിന്നും രക്ഷ നേടാനാവും.
താൻ പതിനൊന്ന് മക്കളുള്ള കുടുംബത്തിലെ അംഗമാണ്. തനിക്കു മൂന്ന് മക്കൾ ഉണ്ട്. അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും മാണി സി കാപ്പൻ പറഞ്ഞു. കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ കുട്ടികളുടെ സ്വഭാവത്തിലും പ്രകടമായ മാറ്റം ഉണ്ടാവും. കുട്ടികളുടെ മാനസികവും ആരോഗ്യപരമായ വളർച്ചയ്‌ക്ക് കൂടുതൽ കുട്ടികൾ നല്ലതാണെന്നും കാപ്പൻ ചൂണ്ടിക്കാട്ടി.

Read Also  :  ‘സ്ത്രീപക്ഷ കേരളം’: കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗവർണർ

കുടുംബവർഷത്തിന്റെ ഭാഗമായി അഞ്ചു കുട്ടികൾ ഉള്ളവർക്ക് പ്രത്യേക പരിഗണന നൽകാൻ തീരുമാനിച്ചതിലൂടെ ജീവന്റെ മഹത്വമാണ് സഭ ഉയർത്തിപ്പിടിച്ചതെന്നും കാപ്പൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button