KeralaLatest NewsNews

കോവിഡ് ബാധിച്ച് അമ്മ മരിച്ചു : ദിവസങ്ങൾ മാത്രം പ്രായമുള്ള അനുജത്തിയ്ക്ക് അമ്മയായി മൂന്നാം ക്ലാസുകാരി

ഇവരുടെ അച്ഛന്‍ സോജോയുടെ ഏക വരുമാനമാണ് ഈ കുടുംബത്തിന്‍റെ ആശ്രയം

ഇടുക്കി : കോവിഡ് ബാധിച്ച് മരിച്ച അ‌മ്മയ്ക്ക് പകരം ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനുജത്തിയുടെ മാതൃത്വം ഏറ്റെടുത്തിരിക്കുകയാണ് മൂന്നാം ക്ലാസുകാരി സനിറ്റ സോജോ. അർബുദരോഗിയായ മുത്തശിയാണ് സനിറ്റക്ക് സഹായത്തിനുള്ളത്. കുട്ടികളുടെ ചെലവിനും അമ്മയുടെ ചികില്‍സയ്ക്കും വക കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് പെയിന്‍റിംഗ് തൊഴിലാളിയായ സോജോ.

പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് സനിജയ്ക്കും പ്രസവകാല ശുശ്രൂഷക്കെത്തിയ സനിജയുടെ അമ്മക്കും കോവിഡ് സ്ഥിരീകരിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം സനിജയുടെ അമ്മ ന്യുമോണിയ മൂലം മരിച്ചു. പത്താം ദിവസം സനിജയും കുടുംബത്തെയും തന്റെ 3 മകളേയും വിട്ടുപിരിഞ്ഞു. അന്നുമുതൽ സാനിയ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞനുജത്തിയെ അമ്മയുടെ സ്ഥാനത്ത് നിന്ന് ശുശ്രൂഷിക്കുന്നത് ചേച്ചി സനിറ്റയാണ്.

Read Also  :  കേരളത്തിന്‍റെ പ്രതിരോധ സംവിധാനം മികച്ചത് : കോവിഡ് രോഗ തീവ്രത കുറയുകയാണെന്ന്​ ആരോഗ്യമന്ത്രി വീണ ജോര്‍ജ്

പഠിച്ച് ടീച്ചർ ആകണമെന്നാണ് സനിറ്റയുടെ ആഗ്രഹം.  ഇവരുടെ അച്ഛന്‍ സോജോയുടെ ഏക വരുമാനമാണ് ഈ കുടുംബത്തിന്‍റെ ആശ്രയം. എന്നാൽ, ലോക്ക് ഡൗൺ പ്രതിസന്ധിയില്‍ ജോലി ഇല്ലാത്തതിനാല്‍ നിത്യചെലവിനും കടുത്ത പ്രയാസമാണ് ഈ കുടുംബം നേരിടുന്നത്. വിവരം ശിശു ക്ഷേമ സമിതിയിൽ വിവരം അറിയിച്ചപ്പോൾ കുട്ടികളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ സഹായിക്കാമെന്നാണ് അറിയിച്ചതെന്നും സോജോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button