Latest NewsKerala

കൊടകര കവർച്ചാ കേസിൽ കൂടുതൽ സമയം തേടി സർക്കാർ: ജാമ്യഹരജികള്‍ മാറ്റി

പ​ണ​ത്തി​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക്​ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​​ന്‍ വാ​ദം.

കൊ​ച്ചി: സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ കൊ​ട​ക​ര​യി​ല്‍ കു​ഴ​ല്‍​പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര​ജി​ക​ള്‍ ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്‌​ച പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. സു​ജീ​ഷ്, ദീ​പ്‌​തി, അ​ഭി​ജി​ത്ത്, അ​രീ​ഷ്, അ​ബ്​​ദു​ല്‍ ഷാ​ഹി​ദ് എ​ന്നീ പ്ര​തി​ക​ളു​ടെ ഹ​ര​ജി​ക​ളാ​ണ് മാ​റ്റി​യ​ത്. പ​ണ​ത്തി​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക്​ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​​ന്‍ വാ​ദം.

ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ അ​ഡീ​ഷ​ന​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ കൂ​ടു​ത​ല്‍ സ​മ​യം തേടി​യ​പ്പോ​ള്‍ ജ​സ്​​റ്റി​സ് കെ. ​ഹ​രി​പാ​ല്‍ അ​നു​വ​ദി​ച്ചു. അതേസമയം കേസിൽ ബിജെപി നേതാക്കൾക്കെതിരെ ആരോപണമുന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഇതിനാധാരമായ യാതൊരു തെളിവുകളും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button