KeralaLatest NewsNews

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ: കടകളിൽ പ്രവേശിക്കണമെങ്കിൽ ഈ മൂന്ന് നിബന്ധനകൾ പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ബുധനാഴ്ച്ച അർദ്ധ രാത്രി മുതലാണ് ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. പുതിയ കോവിഡ് മാർഗരേഖ അനുസരിച്ച് തിങ്കൾ മുതൽ ശനി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് കടകളിൽ പ്രവേശിക്കാൻ മൂന്ന് നിബന്ധനകളുണ്ട്.

Read Also: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിൽ പുതിയ പരീക്ഷണം: ടിപിആറിന് പകരം ഇനി ഡബ്ലിയുഐപിആര്‍, വിശദവിവരങ്ങൾ

രണ്ടാഴ്ച മുമ്പ് ആദ്യ ഡോസ് വാക്‌സിൻ എടുത്തവരോ 72 മണിക്കൂറിനിടെ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് പോസിറ്റീവായി ഒരുമാസം കഴിഞ്ഞവരോ ആയിരിക്കണം കടകളിൽ പ്രവേശിക്കേണ്ടത്. കടകൾക്ക് പുറമെ ബാങ്കുകൾ, മാർക്കറ്റുകൾ, ഓഫീസുകൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസായ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഈ നിബന്ധനകൾ ബാധകമായിരിക്കും. കടകളിൽ 25 ചതുരശ്രമീറ്ററിൽ ഒരാൾ എന്ന നിലയിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂവെന്നും നിർദ്ദേശമുണ്ട്. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും രാത്രി 9.30 വരെ ഓൺലൈൻ ഡെലിവറി നടത്താനും അനുമതി നൽകിയിട്ടുണ്ട്.

സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിക്കും. മാളുകളിലും ഓൺലൈൻ ഡെലിവറിയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. റസ്റ്റോറന്റുകൾക്ക് സമീപം തുറന്ന സ്ഥലങ്ങളിലും കാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കാനും അനുമതിയുണ്ട്.

Read Also: ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ട് തകർക്കാൻ താലിബാൻ ശ്രമം തകർത്ത് അഫ്ഗാൻ സേന

shortlink

Related Articles

Post Your Comments

Related Articles


Back to top button