ന്യൂഡൽഹി : പാവപ്പെട്ടവർക്ക് പോലും അന്തസ്സോടെ ജീവിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു നഗരമാക്കി ഡൽഹിയെ മാറ്റുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 2047-ഓടെ എല്ലാവർക്കും അഭിമാനിക്കാവുന്ന രീതിയിൽ രാജ്യതലസ്ഥാനത്തെ മാറ്റുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ‘ഡൽഹി@2047’ പദ്ധതി ഓൺലൈനിൽ അവതരിപ്പിച്ചതിന് ശേഷം തന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇതിന്റെ ഭാഗമായി ഒരുക്കുമെന്നും ജലസ്രോതസുകളെ പുനരുജ്ജീവിപ്പിക്കുമെന്നും കേജ്‍രിവാൾ പറയുന്നു. ‘എല്ലാവർക്കും അഭിമാനിക്കാൻ സാധിക്കുന്ന നഗരമാക്കി ഡൽഹിയെ മാറ്റും. ഏറ്റവും പാവപ്പെട്ടവനു പോലും തലയുയർത്തി നിൽക്കാൻ പാകത്തിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കും’ മുഖ്യമന്ത്രി തന്റെ സ്വപ്നങ്ങൾ പങ്കുവച്ചു.
Read Also : വാക്സിൻ വിലകൊടുത്ത് വാങ്ങും, ആയിരം കോടി ഉപയോഗിക്കും: ധനമന്ത്രി
തലസ്ഥാന നഗരമായ ഡൽഹിയാകും രാജ്യത്തിന്റെ ജനാലയെന്നു അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. രാജ്യാന്തര നിലവാരത്തിൽ യൂറോപ്യൻ മാതൃകയിലുള്ള റോഡുകൾ, ശുചീകരണ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ലക്ഷ്യമാക്കാനാണ് ശ്രമം. വികസന പദ്ധതികളിൽ കോർപറേറ്റ് കമ്പനികളെയും സന്നദ്ധ സംഘടനകളെയുമെല്ലാം ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100–ാം വാർഷികമാഘോഷിക്കുന്ന 2047ൽ ഡൽഹിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുക എന്നതാണു ലക്ഷ്യം. വരും വർഷങ്ങളിൽ അടിസ്ഥാന സൗകര്യവികസനം എല്ലാവരിലേക്കും എത്തിക്കും. ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments