Latest NewsIndiaNews

2022 ലെ യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെതിരെ പുതിയ തന്ത്രമൊരുക്കി പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: രാജ്യമെങ്ങും ഉറ്റുനോക്കുന്ന ഒന്നാണ് 2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും സീറ്റ് നിലനിര്‍ത്താന്‍ ബിജെപിയും തന്ത്രങ്ങള്‍ മെനഞ്ഞ് കഴിഞ്ഞു. പ്രതാപകലാത്തിലേക്കുള്ള തിരിച്ച് വരവെന്ന വലിയ ലക്ഷ്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. എന്നാല്‍ അത് എത്രത്തോളം പ്രയാസകരമേറിയ കാര്യമാണെന്ന് മറ്റാരേക്കാളും കൂടുതല്‍ കോണ്‍ഗ്രസിന് തന്നെ അറിയാം.

Read Also : ‘നിങ്ങൾ എന്നെ വേട്ടയാടി, ഇനിയുള്ള കാലം ഞാൻ നിങ്ങളുടെ പിന്നാലെ ഉണ്ടാകും’: ഇത് സിഐഡി ജലീൽ, ട്രോളി ജയശങ്കർ

അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെ മുന്നില്‍ കണ്ടുകൊണ്ടുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് പാര്‍ട്ടി ആവിഷ്‌കരിക്കുന്നത്. യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍.

അധികാരം പിടിക്കുക എന്നതിനേക്കാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ശക്തമായ സാന്നിധ്യമായി
മാറുകയെന്നാണ് കോണ്‍ഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്നത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായി സഖ്യം ചേര്‍ന്നായിരുന്നു മത്സരം. എന്നാല്‍ അന്ന് കേവലം 7 സീറ്റില്‍ മാത്രമായിരുന്നു മത്സരിക്കാന്‍ കഴിഞ്ഞത്. പിന്നാലെ സഖ്യം വേര്‍പിരിയുകയും ചെയ്തു.
ഇത്തവണയും സഖ്യത്തിനുള്ള ചില ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടരുന്നുണ്ടെങ്കിലും ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button