KeralaLatest News

കാഞ്ഞിരപ്പള്ളിയില്‍ സംഘർഷം , മൂന്നു പേര്‍ക്ക് കുത്തേറ്റു: ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴ സ്വദേശികളാണ് പരിക്കേറ്റ മൂന്ന് തൊഴിലാളികളും.

കോട്ടയം: ചൊവ്വാഴ്ച രാത്രി കോട്ടയം കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ലില്‍ സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി 7.40ന് ആണ് സംഭവമുണ്ടായത്. കോൺട്രാക്ടർക്കും തൊഴിലാളികൾക്കുമിടയിലുണ്ടായ കൂലി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവമാണ് മൂന്ന് തൊഴിലാളികള്‍ക്ക് കുത്തേല്‍ക്കുന്ന സ്ഥിതിയായി മാറിയത്. ആലപ്പുഴ സ്വദേശികളാണ് പരിക്കേറ്റ മൂന്ന് തൊഴിലാളികളും. ഇത് പോലീസ് സ്റ്റേഷന്‍ വരെ എത്തിയിരുന്നു. തിടനാട് പോലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട തര്‍ക്കം പരാതിയായി നിലനിന്നിരുന്നത്.

തുടര്‍ന്ന് തിടനാട് പോലീസ് ഇവരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. അങ്ങനെ തര്‍ക്കം തല്‍ക്കാലത്തേക്ക് പരിഹരിക്കാന്‍ പോലീസിന് ആയി. ഇതിനിടയിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. കോണ്‍ട്രാക്ടറായ ജോര്‍ജ്ജുകുട്ടി ആനക്കല്ലില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് തൊഴിലാളികളായ അനീഷ്, വിഷ്ണു, അനൂപ്, എന്നിവര്‍ എത്തുകയായിരുന്നു. രാത്രി ഏഴരയോടെയാണ് ഇവര്‍ ജോര്‍ജുകുട്ടിയുടെ വാടക വീട്ടിലെത്തിയത്. ഇവിടെവച്ച്‌ വീണ്ടും കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട സംസാരം ഉണ്ടായി. ഈ സംസാരം പിന്നീട് വാക്കേറ്റമായി മാറി.

ഇതിനിടെ ആണ് പ്രകോപിതനായ ജോര്‍ജുകുട്ടി കത്തിയെടുത്ത് തൊഴിലാളികളെ കുത്തിയത്. സംഭവത്തില്‍ അനീഷിനും വിഷ്ണുവിനും അനൂപിനും കുത്തേറ്റു. ഇവരെ ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് കാര്യമായ പരിക്ക് ഉള്ളത്. ഏറെക്കാലമായി ഈ മേഖലകളില്‍ തൊഴില്‍ ചെയ്ത് വരുന്നവരാണ് ആലപ്പുഴയില്‍ നിന്നുള്ള മൂന്ന് തൊഴിലാളികളും.

സംഭവത്തിന് തൊട്ടുപിന്നാലെ ജോര്‍ജുകുട്ടിയെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തതായി കാഞ്ഞിരപ്പള്ളി പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കാന്‍ ഉള്ള നീക്കത്തിലാണ് കാഞ്ഞിരപ്പള്ളി പോലീസ്. ജോര്‍ജ്ജുകുട്ടിക്കെതിരെ വധശ്രമത്തിനാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ജോര്‍ജ് കുട്ടിക്കെതിരെ നേരത്തെയും നിരവധി പരാതികള്‍ ഉണ്ടായിരുന്നുവെന്ന തിടനാട് പോലീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button