ന്യൂഡെല്‍ഹി: ട്രെയിനിനു മുന്നില്‍ ചാടിയ 21 കാരിയെ രക്ഷിച്ചത് ഡ്രൈവറുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടല്‍. ഡെല്‍ഹി ബ്ലൂ ലൈനിലെ ജനക്പുരി വെസ്റ്റ് മെട്രോ സ്റ്റേഷനിലാണ് സംഭവം. പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യുവതി അപകട നില തരണം
ചെയ്തതായാണ് റിപ്പോര്‍ട്ട്.
Read Also : സർക്കാർ അറിയാതെ എങ്ങനെ വില കൂട്ടി? പുതിയ വില ഇട്ടത് എന്തിന്: വിദേശ മദ്യത്തിൻറെ വില കൂട്ടിയതിൽ വിശദീകരണം
പാലം സ്വദേശിയായ 21 കാരിയാണ് ട്രെയിനിനു മുന്നിലേക്ക് ചാടിയത്. യുവതി ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് വലിക്കുകയായിരുന്നു. ഓടിയെത്തിയ സിഐഎസ് എഫ് ഉദ്യോഗസ്ഥര്‍ യുവതിയെ ട്രെയിനിനടിയില്‍ നിന്ന് കോരിയെടുക്കുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം. മുറിവേറ്റ യുവതിയെ പുതപ്പിക്കാന്‍ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന് തന്റെ യൂണിഫോം അഴിച്ചുനല്കുന്നുണ്ട്.
Post Your Comments