കാബൂള്‍: അഫ്ഗാന് വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ 21 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. ഭീകരരുടെ 10 മോട്ടോർ ബൈക്കുകളും വലിയ ആയുധശേഖരങ്ങളും നശിപ്പിച്ചുവെന്ന് അഫ്ഗാനിസ്ഥാന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാം അറസ്റ്റിൽ
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് വ്യോമസേന ആക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനിലെ ജോവ്ജാന്‍ പ്രവശ്യയിലാണ് ആക്രമണമുണ്ടായത്. അതേസമയം, അഫ്ഗാനിസ്ഥാനിലെ വടക്ക്-കിഴക്കന്‍ പ്രവശ്യയായ തഖര്‍ ഉള്‍പ്പടെയുള്ള നിരവധി ജില്ലകള്‍ താലിബാന് പിടിച്ചെടുത്തു.
Post Your Comments