Latest NewsKeralaIndiaNews

‘എന്റെ ബന്ധുവിന് യോഗ്യത കൂടിപ്പോയോ സെർ? ഈന്തപ്പഴ ഇക്കാക്ക’: കെ.ടി ജലീലിനെ ട്രോളി ശ്രീജിത്ത് പണിക്കർ

ന്യൂഡൽഹി: ബന്ധുനിയമന കേസിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയ മുന്‍ മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയ സംഭവത്തിലാണ് ജലീലിനെ ശ്രീജിത്ത് പരിഹസിക്കുന്നത്. എന്റെ ബന്ധുവിന് യോഗ്യത കൂടിപ്പോയോ സെർ എന്നാണു അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ ബന്ധുവിന് യോഗ്യത കൂടിപ്പോയോ സെർ? #ഈന്തപ്പഴ_ഇക്കാക്ക’, ശ്രീജിത്ത് പണിക്കർ കുറിച്ചു.

Also Read:രണ്ടരക്കോടി ജനങ്ങളുള്ള ഈ നഗരത്തെ കടല്‍ കീഴടക്കും: ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്

അതേസമയം, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയും ലോകായുക്ത റിപ്പോര്‍ട്ടും സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജലീല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ലോകായുക്ത തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു എന്ന് ജലീലിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. തനിക്ക് ലോകായുക്ത സ്വാഭാവിക നീതി നിഷേധിച്ചു. ലോകായുക്ത ചട്ടം ഒന്‍പത് പ്രകാരം തന്റെ ഭാഗം കേള്‍ക്കേണ്ടതാണ്. എന്നാല്‍ ചട്ടപ്രകാരം തന്റെ വാദം കേള്‍ക്കുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ഉണ്ടായില്ല എന്നും ജലീൽ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ബന്ധുനിയമന വിവാദം ഉയര്‍ന്നത്. ബന്ധുനിയമനം നടന്നതാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ ഹൈക്കോടതി ശരി വെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button