Latest NewsKeralaIndia

കൊന്നതാണ്, താലിബാനാണ്, ഇതൊക്കെ കേരളത്തിലും നടക്കാനുള്ളതാണ്, വല്ലപ്പോഴും ഓര്‍ത്താല്‍ നന്ന്: സന്ദീപ് ജി വാര്യര്‍

കെട്ടി തൂക്കി കൊന്നിട്ടും പക തീരാതെ ആ ശരീരത്തിൽ വെടിയുണ്ട പായിച്ചവരെ എന്ത് വിളിക്കണമെന്നാണ് ജോയ് മാത്യു പറഞ്ഞത്.

കൊച്ചി: അഫ്​ഗാന്‍ ഹാസ്യനടന്‍ നാസർ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ വധിച്ച സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. ഇതൊക്കെ കേരളത്തിലും നടക്കാനുളളതാണ്, വല്ലപ്പോഴും ഓര്‍ത്താര്‍ നല്ലതാണെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. താലിബാനാണ് മുഹമ്മദിനെ കൊന്നതെന്ന് പലര്‍ക്കും പറയാന്‍ നട്ടെല്ലില്ലാതെ പോയതാണ്, അവര്‍ക്കത് വയറ്റിപ്പിഴപ്പിന്റെ പ്രശ്നമാണെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

നടനാണ്
കൊന്നതാണ്
താലിബാനാണ്
പലര്‍ക്കും പറയാന്‍ നട്ടെല്ലില്ലാതെ പോയതാണ്
അവര്‍ക്കത് വയറ്റുപ്പിഴപ്പിന്റെ പ്രശ്നമാണ്
ഇതൊക്കെ കേരളത്തിലും നടക്കാനുള്ളതാണ്
വല്ലപ്പോഴും ഓര്‍ത്താല്‍ നല്ലതാണ്

മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ വധിച്ച സംഭവത്തില്‍ സാംസ്കാരിക കേരളത്തിന്റെ നിശബ്ദതയെ വിമര്‍ശിച്ച്‌ നടന്‍ ഹരീഷ് പേരടിയും ജോയ് മാത്യുവും അടക്കമുളളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ലോകം മുഴുവന്‍ പ്രതികരിച്ചു കഴിഞ്ഞു. പ്രതികരിക്കു സാസ്കാരിക കേരളമേ. ഇങ്ങനെ വണ്‍സൈഡ് മനുഷ്യസ്നേഹികളായി മനുഷ്യസ്നേഹത്തിലും വിഭാഗീയത കലര്‍ത്താതിരിക്കൂ എന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കെട്ടി തൂക്കി കൊന്നിട്ടും പക തീരാതെ ആ ശരീരത്തിൽ വെടിയുണ്ട പായിച്ചവരെ എന്ത് വിളിക്കണമെന്നാണ് ജോയ് മാത്യു പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button