ആലപ്പുഴ: പോലീസ് അതിക്രമങ്ങൾ നിരന്തരമായി വർത്തയാകുന്ന ഈ കാലത്ത് പോലീസിൽ സമൂലമായ മാറ്റം വേണമെന്നും, ആവശ്യപ്പെടുകയാണ് ചലച്ചിത്ര പ്രവർത്തകനായ റിയാസ് എം.ടി. പോലീസിന് മനുഷ്യത്വപരമായ പെരുമാറ്റം വേണമെന്നും മാന്യമായി സംസാരിക്കണമെന്നും റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. തന്‍റെ മുമ്പില്‍ നില്‍ക്കുന്ന വ്യക്തിയുടെ അവസ്ഥ മനസ്സിലാക്കി സാഹചര്യത്തിനനുസരിച്ച് ജനത്തെ സഹായിക്കണ്ട പോലീസ് ജനങ്ങളുടെ സേവകനാണെന്ന് സേവകനാണെന്ന് മറക്കരുതെന്നും അദ്ദേഹം പറയുന്നു.
പോലീസ് ജനങ്ങളിൽ നിന്ന് ബഹുമാനം പിടിച്ച് വാങ്ങുവാനായി ശ്രമിക്കരുതെന്നും അര്‍ഹതയുണ്ടെന്ന് മനസ്സിലായാല്‍ ജനം അത് നല്‍കുമെന്നും റിയാസ് പറയുന്നു. ബ്രിട്ടീഷ് കാരുടെ കാലത്തുള്ള ചില പെരുമാറ്റ രീതികള്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും അന്ന് നാം സ്വാതന്ത്യത്തിന് വേണ്ടിയാണ് ശബ്ദിച്ചത്, ഇന്നും അതൊക്കെത്തന്നെ തോന്നുമെന്നും അദ്ദേഹം പറയുന്നു.
റിയാസ് എം ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പോലീസില്‍ ഒരു മാറ്റം അനിവാര്യമാണോ ?
ഈയിടെയായി പോലിസും ജനങ്ങളും തമ്മില്‍ വാഹന പരിശോധനയുമായി ബന്ധപ്പെട്ട് കുറച്ച് പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. കൊല്ലം ജില്ലയില്‍ ഒരു പെണ്‍കുട്ടിക്ക് പെറ്റി കൊടുത്ത വിഷയം മാധ്യമങ്ങളില്‍ വളരെയധികം ചര്‍ച്ചയായതാണ്. 9 മാസം ഗര്‍ഭിണിയായ ഭാര്യയുടെ കാര്യങ്ങള്‍ക്കായി ഓടുന്ന ഒരു യുവാവിനെ ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ അയാളുടെ മൊബൈല്‍ പിടിച്ചടുത്തതിന്‍റെ ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പോലീസില്‍ ഒരു മാറ്റം അനിവാര്യമാണോ എന്ന് ഒരുപാട് നാളായി ഉയര്‍ന്ന് വരുന്ന ഒരു ചോദ്യമാണ്. അങ്ങനെ വേണോ എന്ന് ചോദിച്ചാല്‍, സമൂലമായ മാറ്റം അനിവാര്യമാണ്. അല്ലാത്ത പക്ഷം ഭരിക്കുന്നവരെ ജനം വെറുത്തുപോകും. മനുഷ്യത്തപരാമായ പെരുമാറ്റം വേണം. മാന്യമായി സംസാരിക്കണം. ഏത് അവസ്ഥയിലാണ് തന്‍റെ മുമ്പില്‍ നില്‍ക്കുന്ന വ്യക്തി നില്‍ക്കുന്നത് എന്ന് മനസ്സിലാക്കി സാഹചര്യത്തിനനുസരിച്ച് അവനെ സഹായിക്കണം, കാരണം ഈ പോലീസ് അവന്‍റെ സേവകനാണ്.
ട്രാഫിക്ക് പോലീസ് വണ്ടി ഓടിച്ചു കൊണ്ട് വരുന്നവരോട് കള്ളക്കരാന്‍റെയടുത്തും കൊള്ളക്കാരന്‍റെയടുത്തും കൊലപാതകിയുടെയടുത്തും ഇടപെടുന്നത് പോലെ ഇടപെടരുത്. മറ്റ് സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും സംസാരിക്കുന്നത് പോലെ ജനത്തോട് ബഹുമാനം കാണിച്ച് സര്‍ എന്ന് വിളിച്ച് സംസാരിക്കണം. ബഹുമാനം പോലീസ് പിടിച്ച് വാങ്ങുവാനായി ശ്രമിക്കരുത്, അര്‍ഹതയുണ്ടെന്ന് മനസ്സിലായാല്‍ ജനം അത് നിങ്ങള്‍ നല്‍കും. അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും. ബ്രിട്ടീഷ് കാരുടെ കാലത്തുള്ള ചില പെരുമാറ്റ രീതികള്‍ ഇപ്പോഴും മാറിയിട്ടില്ല, അന്ന് നാം സ്വാതന്ത്യത്തിന് വേണ്ടിയാണ് ശബ്ദിച്ചത്, ഇന്നും ചിലപ്പോള്‍ അതൊക്കെത്തന്നെ തോന്നും, അങ്ങനെ തോന്നിക്കരുത്. ഇത്രയും ഒക്കെ പറയുമ്പോഴും നല്ലവരായാ ധാരാളം മനുഷ്യസ്നേഹികളായ പോലീസുകാര്‍ ഉണ്ടെന്ന് നാം മനസ്സിലാക്കേണ്ടതാണ്.
Post Your Comments