Latest NewsIndiaNews

3.15 കോടി രൂപ വാങ്ങി വഞ്ചിച്ചു: മാണി സി കാപ്പനെതിരെ സുപ്രീംകോടതിയിൽ ഹർജി

പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ന്യൂഡൽഹി: പാലാ എംഎൽഎ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയിൽ ഹർജി. സാമ്പത്തിക തട്ടിപ്പ് ആരോപിച്ചാണ് ഹർജി. മുംബൈ മലയാളി ദിനേശ് മേനോനാണ് ഹർജി നൽകിയത്. 3.15 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് ഹർജിയിൽ പറയുന്നത്. ദിനേശിന്‍റെ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതി നേരത്തെ മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു,

Read Also: വീട്ടിലിരുന്നാലും വിവരം വയ്ക്കും: പ്രാക്ടിക്കല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ വിമാനത്താവളത്തിന്‍റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണ് കാപ്പനെതിരെയുള്ള ആരോപണം. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മാണി സി കാപ്പനെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതി കേസെടുത്തിരുക്കുന്നത്. പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button