ചേർത്തല : കൃഷികൾ നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ പിടിച്ച് നശിപ്പിക്കുന്നവർക്ക് സമ്മാനവുമായി മുഹമ്മ പഞ്ചായത്ത്. ഒച്ചുകളെ പിടിച്ച് നശിപ്പിക്കുന്ന പത്തുപേർക്കാണ് ഓണം ബംബർ ലോട്ടറി ടിക്കറ്റ് സമ്മാനമായി നൽകുന്നത്. മുഹമ്മ പഞ്ചായത്ത് 12-ാം വാർഡിലാണ് ഒച്ചു രഹിത ഗ്രാമ പദ്ധതി നടപ്പാക്കുന്നത്.
ജൂൺ 1 മുതൽ 5 വരെ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയിരുന്നു. ഇപ്പോൾ രണ്ടാം ഘട്ട പദ്ധതിയാണ് നടപ്പാക്കുന്ന ദിവസവും രാത്രി 8.30 മുതൽ 9.30 വരെയുള്ള സമയത്ത് എല്ലാവീട്ടിലും ഒരേപോലെ ആഫ്രിക്കൻ ഒച്ചിനെ പിടിക്കാനാണ് തീരുമാനം. ശേഷം ബക്കറ്റിൽ നിറച്ച ഉപ്പ് ലായനിയിലാണ് ഒച്ചുകളെ നിക്ഷേപിക്കേണ്ടത്. രാവിലെ ലായനി മാത്രം കുഴിയിൽ ഒഴിച്ചുകളയണം. ഒച്ചിന്റെ തോട് സൂക്ഷിച്ചുവയ്ക്കണം. രണ്ടാം ഘട്ട പദ്ധതി തീരുന്ന ആഗസ്റ്റ് 5-ന് ഏറ്റവും കൂടുതൽ ഒച്ചിനെ പിടിക്കുന്നവർക്ക്, ഒച്ചിന്റ തോട് അളന്നു നോക്കി കൂടുതൽ വരുന്ന പത്തുപേർക്ക് 300 രൂപ വിലവരുന്ന ഓണം ബംബർ ടിക്കറ്റ് സമ്മാനമായി നൽകും.
Read Also : കോവിഡിന് പിന്നാലെ ആര്‍എസ് വി വൈറസും പടരുന്നു : കൂടുതലായി ബാധിക്കുന്നത് കുട്ടികളെ
മുഹമ്മ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ആഫ്രിക്കൻ ഒച്ചുകളെ ഉന്മൂലനം ചെയ്യാൻ നടപ്പാക്കുന്ന പദ്ധതിയാണ് ഒച്ചു രഹിത ഗ്രാമം.
Post Your Comments