കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ പരീക്ഷ പേപ്പര്‍ മോഷണം പോയ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍. പ്രതികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സംഭവത്തില്‍ ഗൂഢാലോചന നടന്നതായാണ് വിവരം.
ചില അധ്യാപകരുടെ നിര്‍ദ്ദേശ പ്രകാരമാണ് പരീക്ഷ പേപ്പര്‍ മാറ്റിയതെന്ന സുപ്രധാന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ പരീക്ഷ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരിലേയ്ക്ക് അന്വേഷണം നീളുകയാണ്. നുണ പരിശോധന നടത്തേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് വേഗത്തിലാക്കി.
അധ്യാപക സംഘടന സമരം ആരംഭിച്ചതിന് പിന്നാലെയാണ് പരീക്ഷാ പേപ്പര്‍ കാണാതായത്. പിന്നീട് ഇത് പരീക്ഷാ വിഭാഗത്തില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു. ഇതോടെ സംഭവത്തില്‍ അട്ടിമറി നടന്നുവെന്ന നിഗമനത്തിലേയ്ക്കാണ് പോലീസ് എത്തിച്ചേര്‍ന്നത്. അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിസി, പ്രോ വിസി, രജിസ്ട്രാര്‍, പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments