തിരുവനന്തപുരം: രണ്ടുവർഷങ്ങൾക്കിപ്പുറവും വിചാരണപോലും ആരംഭിക്കാതെ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊലക്കേസ്. മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയതിന്‍റെ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കേസിൽ വിചാരണ പോലും ആരംഭിച്ചിട്ടില്ല. അതേസമയം, കൊലക്കേസ് പ്രതിയായ ശ്രീറാം ഇപ്പോഴും സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട തസ്തികയില്‍ തുടരുകയാണ്. ശ്രീറാമിനെതിരെ എല്ലാ തെളിവുകളും ഉണ്ടായിട്ടും നടപടി വൈകിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
രണ്ടുവർഷം മുൻപ് ആഗസ്റ്റ് മൂന്നിനാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ബൈക്കില്‍ സഞ്ചരിച്ച ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ ഒന്നാം പ്രതിയായി ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമനേയും കൂട്ടു പ്രതിയായ വഫാ നജീമിനേയും ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒന്നരവര്‍ഷം കഴിഞ്ഞെങ്കിലും വിചാരണ ഇതുവരേയ്ക്കും ആരംഭിച്ചിട്ടില്ല.
കേസിൽ ഈ മാസം ഒന്‍പതിന് ഹാജരാകാന്‍ വെങ്കിട്ടരാമനോട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments