ന്യൂ ഡൽഹി: വാക്‌സിനേഷനിൽ ചരിത്രനേട്ടവുമായി ഇന്ത്യ. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ വാക്‌സിന്‍ വിതരണത്തിലൂടെ 10 കോടി പൗരന്മാര്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. ഇതോടെ ഈ ലക്ഷ്യം കൈവരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ശനിയാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 2021 ജൂലൈ 30 വരെ, 10,16,98,166 വ്യക്തികള്‍ക്ക് ഇന്ത്യ പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്.
Also Read:ഭീകരാക്രമണം : ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു
18 വയസ്സിനുമുകളില്‍ പ്രായമുള്ള രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യാ വിഭാഗത്തിന് മാത്രമേ നിലവിൽ വാക്‌സിനേഷന്‍ അനുവദിക്കൂ. മൊത്തം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇതുവരെ, പ്രായപൂര്‍ത്തിയായ വ്യക്തികളില്‍ 10.82 ശതമാനം പേര്‍ക്ക് അല്ലെങ്കില്‍ 136.13 കോടി ജനസംഖ്യയുടെ 7.47 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 10 കോടിയിലധികം വ്യക്തികള്‍ക്ക് പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നല്‍കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
അതിവേഗ വാക്‌സിനേഷനിലൂടെ ഇന്ത്യ മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറായിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും അടച്ചിടുകളിൽ അവസാനിച്ചിരിക്കുന്നു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് രാജ്യം.
Post Your Comments