ഭോപ്പാല്‍ : ചട്ണിക്ക് രുചിയില്ലാത്തതിന്റെ പേരില്‍ ഭാര്യയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദതിയ സ്വദേശിയായ ആനന്ദ് ഗുപ്തയാണ് ഭാര്യ പ്രീതിയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഹൈവയില്‍ ചായക്കട നടത്തുന്നയാളാണ് ആനന്ദ് ഗുപ്ത. വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളും ഇവിടെ വില്‍പ്പന നടത്തിയിരുന്നു. കഴിഞ്ഞദിവസം ഇയാള്‍ ഭാര്യയോട് സമോസ ഉള്‍പ്പെടെയുള്ള പലഹാരങ്ങളും ചട്ണിയും ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. പ്രീതി ഇതനുസരിച്ച് എല്ലാം തയ്യാറാക്കി. എന്നാല്‍ ചട്ണിക്ക് രുചിയില്ലെന്നായിരുന്നു ഗുപ്തയുടെ അഭിപ്രായം. ഈ ചട്ണി വിളമ്പിയാല്‍ കടയിലേക്ക് ആളുകള്‍ വരില്ലെന്നും പറഞ്ഞു. ഇതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കിടുകയും ഗുപ്ത ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
Read Also : മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള എസ്എംഎ മരുന്ന് എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങ്
നാട്ടുകാരാണ് കൊലപാതക വിവരം ആദ്യം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും രക്തത്തില്‍ കുളിച്ചുകിടക്കുന്ന പ്രീതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതി വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.
Post Your Comments