നമ്മളെല്ലാം സൗന്ദര്യവർദ്ധനവിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ശുദ്ധമായ വെളിച്ചെണ്ണ മൂലം ചര്‍മ്മത്തിന്റെ പ്രായം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. രണ്ടാഴ്ച ഇതിനായി ചിലവാക്കിയാല്‍ പത്തു വയസ്സ് കുറഞ്ഞതുപോലെയുള്ള സൗന്ദര്യം ലഭിക്കും. വെളിച്ചെണ്ണ ചര്‍മത്തിന്റെ ഉള്ളിലേയ്ക്കിറങ്ങി ചര്‍മത്തിന് ഈര്‍പ്പം നല്‍കും.
വെളിച്ചെണ്ണ, പാല്‍, തേന്‍ എന്നിവ കലര്‍ത്തി നല്ലൊരു മിശ്രിതമാക്കി മുഖത്തു പുരട്ടി നല്ലപോലെ മസാജ് ചെയ്യാം. ഇതിനൊപ്പം അല്പം ചെറുനാരങ്ങാനീരു കൂടി ചേര്‍ത്താൽ ചര്‍മത്തിന് തിളക്കവും നിറവും വര്‍ദ്ധിയ്ക്കും. മുഖം ക്‌ളീന്‍ ചെയ്യാന്‍ പച്ചപ്പാല്‍ ഉപയോഗിക്കുക.
തലയിലും വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണെന്നാണ് പഴമക്കാർ പറയുന്നത്. വെളിച്ചെണ്ണ ശരീരത്തിന്റെ ഡ്രൈനെസ്സിനെ ഇല്ലാതാക്കുകയും ചർമം മൃദുവാകാൻ സഹായിക്കുകയും ചെയ്യുന്നു.
Post Your Comments