Latest NewsNewsIndia

അതിര്‍ത്തിയിലെ പാക് പ്രകോപനത്തില്‍ കുറവ്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പാകിസ്താന്റെ പ്രകോപനത്തില്‍ കുറവുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞെന്ന് കേന്ദ്രം പറഞ്ഞു. ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Also Read: ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത വർധിക്കുന്നു: പഠന റിപ്പോർട്ടുമായി മലയാളി ഗവേഷകർ

2021ലെ ആദ്യ ആറ് മാസത്തില്‍ 664 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 5,133 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 2019ല്‍ ഇത് 3,479ഉം 2018ല്‍ 2,140ഉം ആയിരുന്നു. എം.പിമാരായ അസദുദ്ദീന്‍ ഒവൈസി, കൃഷ്ണപാല്‍ സിംഗ് യാദവ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

പാകിസ്താനുമായി മികച്ച ബന്ധം പുലര്‍ത്താനാണ് താത്പ്പര്യമെന്നും ഭീകരതയുടെ പശ്ചാത്തലത്തില്‍ ഇത് സാധ്യമല്ലെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും സമാധാനപരമായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയെ ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിരുന്നുവെന്നും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button