റിയാദ്: ഇന്ത്യയില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം കണക്കുകൂട്ടലുകള്‍ മാറ്റിമറിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയയം. ഇന്ത്യയിലെ കോവിഡ് വകഭേദം കൂടുതല്‍ അപകടകാരിയെന്നും സൗദി അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. എല്ലാവരും വാക്സിന്റെ രണ്ട് ഡോസും എടുക്കല്‍ നിര്‍ബന്ധമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടുവരുന്നത്.
Read Also: ചാക്കോ പുണ്യാളന് ചമയുകയാണ്: പി സി ചാക്കോയ്ക്കെതിരെ വിമര്‍ശനവുമായി യുവതിയുടെ അച്ഛന് രംഗത്ത്
‘സൗദിയില്‍ നിലവില്‍ കോവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് വാക്സിന്റെ ഒരു ഡോസ് മാത്രമാണ് കുത്തിവെക്കുന്നത്. കോവിഡ് ഭേദമാകുന്നതോടെ ശരീരം സ്വാഭാവിക പ്രതിരോധശേഷി നേടുന്നതിനാലാണിത്. എന്നാല്‍, ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദത്തിന് സ്വാഭാവിക പ്രതിരോധശേഷി എന്ന അവസ്ഥ മറികടക്കാനാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗം ഭേദമായവും വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കല്‍ അനിവാര്യമാകുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്’- അസീരി വ്യക്തമാക്കി.
Post Your Comments