തിരുവനന്തപുരം: ക്രിസ്ത്യാനിയായ മണിക്കുട്ടൻ എന്ന തോമസ് ജയിംസിന് അഭിനന്ദനങ്ങൾ എന്ന് തുടങ്ങുന്ന ക്രിസ്ത്യൻ ലീഗ് ഫേസ്ബുക് പേജിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. ബിഗ് ബോസ്സ് വിജയിയായ മണിക്കുട്ടന്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ളതാണ് ഫേസ്ബുക് പോസ്റ്റ്.
Also Read:ഐപിഎൽ 2021: പന്തിന്റെ ക്യാപ്റ്റൻസി തെറിക്കാൻ സാധ്യത
വർഗ്ഗീയത പടർത്തുന്നുവെന്നാണ് ഫേസ്ബുക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുന്നത്. പോസ്റ്റിലെ കമന്റുകളെല്ലാം തന്നെ അത്തരത്തിലാണ് സൂചിപ്പിക്കുന്നത്. എല്ലാരും റിപ്പോർട്ട് അടിച്ച് ഈ പേജ് ബ്ലോക്കാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു. വർഗീയത ഇളക്കി വിടാൻ വേണ്ടി മാത്രം കളിക്കുന്നതാണിത്. എന്ന് തുടങ്ങുന്ന വിമർശനങ്ങളും ശക്തമാണ്.
അതേസമയം, നല്ല നിലപാടിനുള്ള അംഗീകാരമാണ് മണിക്കുട്ടന് കിട്ടിയതെന്നാണ് പ്രേക്ഷകർ പറയുന്നത്. കോവിഡ് മൂലം ബിഗ്ഗ് ബോസ്സ് ഷൂട്ടിങ് പകുതിയിൽ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും മണിക്കുട്ടനെ വിജയിയായി അന്ന് തന്നെ പലരും പ്രഖ്യാപിച്ചിരുന്നു. മത്സരവേദികളിലെ മണിക്കുട്ടന്റെ പെരുമാറ്റവും അടയാളപ്പെടുത്തേണ്ടതായിരുന്നുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
Post Your Comments