Latest NewsKeralaNews

വണ്ടിപ്പെരിയാർ കേസ്: പ്രതി അര്‍ജുന് ഏതെങ്കിലും രാഷ്ട്രീയ സംഘടനയുമായി ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

ജൂണ്‍ മുപ്പതിനാണ് എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ വാഴക്കുല കെട്ടിയിടുന്ന കയറില്‍ ഷാളുപയോഗിച്ച് കുട്ടിയെ പ്രതിയായ അര്‍ജുന്‍ പീഡനത്തിനുശേഷം കെട്ടിത്തൂക്കിയത്

തിരുവനന്തപുരം : വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത കൊലപ്പെടുത്തിയ പ്രതി അര്‍ജുന് ഏതെങ്കിലും രാഷ്ട്രീയസംഘടനയുമായി ബന്ധമുള്ളതായി അന്വേഷണത്തില്‍ വെളിവായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എം.എൽ.എമാരായ പി.കെ. ബഷീര്‍, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി .

വണ്ടിപ്പെരിയാർ കേസിലെ പ്രതി അര്‍ജുന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും കേസ് അന്വേഷണാവസ്ഥയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ പ്രതിയെ ആരെങ്കിലും സഹായിക്കുകയോ തെളിവു നശിപ്പിക്കുകയോ ചെയ്തതായി നാളിതുവരെ നടത്തിയ അന്വേഷണത്തില്‍ വെളിവായിട്ടില്ലെന്നും എം.എൽ.എമാരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Read Also  :  എസ്‌എംഎ ബാധിച്ച ഒന്നര വയസ്സുകാരന് 16 കോടിയുടെ മരുന്ന് സൗജന്യമായി നൽകി

അതേസമയം, കേസിൽ അറസ്റ്റിലായ അര്‍ജുന്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനാണെന്ന് ആരോപണം നിലനില്‍ക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജൂണ്‍ മുപ്പതിനാണ് എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ വാഴക്കുല കെട്ടിയിടുന്ന കയറില്‍ ഷാളുപയോഗിച്ച് കുട്ടിയെ പ്രതിയായ അര്‍ജുന്‍(21) പീഡനത്തിനുശേഷം കെട്ടിത്തൂക്കിയത്. അസ്വാഭാവികമരണത്തിന് അന്നുതന്നെ കേസെടുത്തിരുന്നെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പീഡനവിവരം അറിയുന്നത്. കുട്ടിയ്ക്ക് 3 വയസ് ഉള്ളപ്പോൾ മുതലേ അര്‍ജുന്‍ ലൈംഗികമായി ഉപയോഗിച്ചുവരുകയാണെന്നാണ് പോലീസിന് ലഭിച്ച മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button