ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിന് കാരണം ബക്രീദ് സമയത്ത് അനുവദിച്ച ഇളവുകളല്ലെന്ന് കേന്ദ്ര സംഘം വിലയിരുത്തി. കോവിഡ് രോഗികളില്‍ നടപ്പിലാക്കുന്ന ഹോം ഐസൊലേഷനില്‍ വന്ന വീഴ്ചയാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍.
Read Also : കോവിഡ് : കേരളത്തിൽ കാറ്റഗറി നിയന്ത്രണം പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്ന് കേന്ദ്രസർക്കാർ
കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കാനെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. കേരളത്തില്‍ കോവിഡ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാതിരുന്ന രോഗികള്‍ക്ക് വീടുകളിലാണ് ചികിത്സ നല്‍കിയിരുന്നത്. ഇത്തരം രോഗികളിലെ ഗാര്‍ഹിക നിരീക്ഷണം പാളിയതാണ് പ്രധാന പ്രശ്‌നമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോം ഐസൊലേഷനില്‍ കഴിയുന്നവരും വീടുകളിലുള്ളവരും തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തല്‍. കേരളത്തിലെ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചും റിപ്പോര്‍ട്ട് തേടിയുമാണ് കേന്ദ്രസംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്.
Post Your Comments