
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുമായി കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍. കേരളത്തിലെ 1400 ഓളം വരുന്ന സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സ്കൂളുകളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
Read Also : കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ഇന്ത്യയുടെ കൊവാക്‌സിൻ ഫലപ്രദമെന്ന് ഐസിഎംആർ
കേരള സര്‍ക്കാറിന്റെ തെറ്റായ നിലപാടുകള്‍ മൂലം ഭാവിയില്‍ കേരളത്തില്‍ കേന്ദ്ര സിലബസ് വിദ്യാലയങ്ങള്‍ ഇല്ലാതാകുമെന്ന ആശങ്കയുണ്ടെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ദേശീയതലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ കേരളത്തിലും ഉയര്‍ന്ന നിലവാരമാണു പുലര്‍ത്തുന്നത്.
സി.ബി.എസ്.ഇ പരീക്ഷകളില്‍ കണിശമായ മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മാര്‍ക്കുകള്‍ വാരിക്കോരി കൊടുക്കുകയാണ്. ഇത് സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിനുള്ള പ്രവേശനത്തിനു ബാധിക്കുമെന്ന് കത്തിൽ പറയുന്നു.
പത്താം ക്ലാസില്‍ 2019 ല്‍ 37,334 കുട്ടികള്‍ എ പ്ലസ് നേടിയപ്പോള്‍ 2020ല്‍ 41,906 ഉം ഈ വര്‍ഷം 1,21,318 ആയി ഇതു വര്‍ധിച്ചു. കുട്ടികളുടെ നിലവാരം ദേശീയ ശരാശരിയെക്കാള്‍ താഴെയാണെന്നാണ് അസോസിയേഷന്റെ ആരോപണം. പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചും മാര്‍ക്കുകള്‍ ഇരട്ടിപ്പിച്ചും മാനദണ്ഡങ്ങള്‍ മാറ്റിമറിച്ചുമാണ് കേരളത്തില്‍ കുട്ടികള്‍ക്ക് വിജയം നല്‍കുന്നതെന്ന് കത്തിൽ പറയുന്നു.
Post Your Comments