തിരുവനന്തപുരം : മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഡോക്ടർക്ക് മർദനം. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സനോജിനാണ് മർദനമേറ്റത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം നടന്നത്. കൈയിൽ പരിക്കേറ്റ് വന്ന രോഗിക്കൊപ്പമുണ്ടായിരുന്നവരാണ് ഡോക്ടറെ മർദിച്ചത്. ഇവർക്കാർക്കും മാസ്‌കില്ലായിരുന്നു.മാസ്‌ക് നിർബന്ധമായും വയ്ക്കണമെന്ന് പറഞ്ഞതോടെ സംഘം ഡോക്ടറെ മർദിക്കുകയായിരുന്നു.
Read Also : നാട്ടുകാര്‍ വാഴനട്ട് പ്രതിഷേധിക്കുന്നു : നിയമസഭയിൽ കിഫ്ബിക്കെതിരെ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍
നിരവധി ആരോഗ്യ പ്രശ്‌നങ്ങളുള്ള ആളാണ് മർദനമേറ്റ ഡോക്ടറെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെയും ഈ ആശുപത്രിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് രാവിലെ ഡോക്ടർമാർ ഒപി ബഹിഷ്‌കരിച്ചിരുന്നു.
Post Your Comments