Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19Latest NewsKeralaNewsIndia

സർക്കാരിന്റെ ഓണക്കിറ്റ് വാങ്ങാനിറങ്ങുന്നവർ സൂക്ഷിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും: സാധാരണക്കാരെ പിഴിഞ്ഞ് പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. ഓണക്കിറ്റ് വാങ്ങാനായി വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കോവിഡുമായി ബന്ധപ്പെട്ട നിബന്ധനകളെല്ലാം പാലിച്ചും കരുതൽ നൽകിയും വേണം പുറത്തിറങ്ങാൻ. ഓണക്കിറ്റ് വാങ്ങാനിറങ്ങിയതാണെന്നൊന്നും പൊലീസിനോട് പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം പൊലീസ് കേസെടുത്ത് പെറ്റി അടിയ്ക്കുന്നത് വർധിക്കുന്ന ഈ സമയത്ത് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ പോകുന്നത് നിങ്ങളുടെ പോക്കറ്റിലെ മണിയായിരിക്കും.

Also Read:കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ ഉൾപ്പെടെ ആനുകൂല്യങ്ങളുമായി കെ.സി.ബി.സി

എന്തിനും ഏതിനും പിഴ ഈടാക്കുന്നത് ക്വാട്ട തികയ്ക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഒരു ദിവസം നിശ്ചിത തുക സർക്കാരിലേക്ക് അയയ്ക്കണമെന്ന നിർദേശം പൊലീസ് ഉന്നത ഉദ്യോ​ഗസ്ഥർ ജില്ലകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും നൽകിയിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് ചെറിയ കാരണങ്ങൾ പോലും പറഞ്ഞ് പൊലീസ് സാധാരണക്കാരിൽ നിന്നും പിഴ ഈടാക്കുന്നതെന്നും വിമർശനം ഉയരുന്നു. കോവിഡ് പ്രതിസന്ധികൾ മൂലം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരാണ് പോലീസിന്റെ ഈ കർശന പരിശോധന മൂലം കഷ്ടത അനുഭവിക്കുന്നത്.

മാസ്ക് വച്ച് പശുവിന് പുല്ലരിയാൻ പോയ‌ ആളിനുൾപ്പെടെ പൊലീസ് പെറ്റി അടിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. വർക്കലയിൽ നിന്ന് മീൻ വിൽപനക്ക് പാരിപ്പള്ളിയിലെത്തിയ മൽസ്യത്തൊഴിലാളി സ്ത്രീയുടെ മീൻ പൊലീസ് വലിച്ചെറിഞ്ഞതും പകർച്ചവ്യാധി നിയമം പാലിക്കുന്നില്ലെന്ന കുറ്റം ചുമത്തിയായിരുന്നു. സാമൂഹിക അകലം പാലിക്കുന്നില്ലെന്നാരോപിച്ചായിരുന്നു ബാങ്കിന് മുന്നിൽ കയ് നിന്നയാൾക്കും പൊലീസ് പിഴ ഈടാക്കിയത്.

Also Read:തൊലിപ്പുറത്തെ പാടുകളും ചൊറിച്ചിലും മാറ്റാന്‍ ഇതാ ചില പൊടിക്കൈകൾ

ഖജനാവ് കാലിയാകാതെ നോക്കാനുള്ള സർക്കാരിന്റെ പുതിയ നീക്കമാണിത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഈ നിർദേശം താഴെത്തട്ടിലേക്ക് നൽകിയിട്ടുള്ളത്. നിദേശം ലഭിച്ചതോടെ തൊട്ടതിനും പിടിച്ചതിനും ഒക്കെ പിഴ ഈടാക്കുന്ന പോലീസ്. ഹെൽമറ്റ് വയ്ക്കാതെ പോകുന്നവനും ഇപ്പോൾ പകർച്ചവ്യാധി നിയന്ത്രണം ലംഘിച്ചെന്നാണ് പൊലീസ് ആരോപിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടയോ വിധിക്കാം.

കടകൾക്കു മുന്നിൽ സാമൂഹിക അകലം പാലിച്ചുനിൽക്കുന്നവർക്കെതിരേയും ആവശ്യമായി പൊലീസ് കേസുകൾ എടുത്തിട്ടുണ്ട്. സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി കിറ്റ് വാങ്ങുന്നതിനായി പുറത്തിറങ്ങുകയും ക്യൂ നിൽക്കുക്കുകയും ചെയ്യുമ്പോൾ പകർച്ചവ്യാധി നിയന്ത്രണം ലംഘിച്ചെന്നെങ്ങാനും ആരോപിച്ച് പോലീസ് കേസെടുക്കുമോ എന്നാണു ജനങ്ങളുടെ സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button